Friday, October 18, 2013

Become Children of Light ! വെളിച്ചത്തിന്റെ മക്കളാവുക !

വെളിച്ചത്തിന്റെ മക്കളാവുക ! മറ്റൊരർഥത്തിൽ വെളിച്ചമാവുക, പ്രകാശമാവുക എന്നൊക്കെ പറയാം. ആലങ്കാരികമാണോ ഈ പ്രയോഗം? അല്ല എന്നാണെന്റെ പക്ഷം. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും പ്രകാശകണങ്ങളായി വിഘടിക്കപ്പെടാവുന്നവയാണ്. സത്യത്തിൽ പ്രകാശം തന്നെയാണ്. എന്നാൽ ചില പ്രത്യേക കാന്തികാകർഷണ വലയത്തിൽ പ്രകാശം സാന്ദ്രീഭവിച്ചു ഘനരൂപങ്ങളായി മാറുന്നു. ഋണാൽമകമായ കാന്തികാകർഷണം പദാർത്ഥത്തിന്റെ പ്രകാശഗുണത്തെ കുറച്ച്‌ തമോമയമാക്കുകയും ധനാല്മകാകർഷണം അതിനെ പ്രോജ്വലിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രപഞ്ചനിയമത്തിനു മനുഷ്യനും വിധേയനാണ്. ഋണാൽമകമായ തിന്മയുടെ ആകർഷണം അവനെ/ അവളെ തമോഗുണമുള്ളവരും ധനാല്മാകമായ നന്മയുടെ ആകർഷണം പ്രകാശമുള്ള വരും ആക്കി മാറ്റുന്നു. ഈ പ്രകാശം നമ്മുടെ മുഖത്തും ശരീരത്തിലും പ്രതിഫ ലിക്കുന്നത് ആർക്കും കാണാവുന്നതാണ്.

No comments: